ഡൽഹിയിൽ 60 വിമാനങ്ങൾ റദ്ദാക്കി, 5 എണ്ണം വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 60 വിമാന സർവീസുകൾ റദ്ദാക്കി. അഞ്ച് സർവീസുകൾ വഴിതിരിച്ചുവിട്ടു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ സർവീസുകൾ റദ്ദാക്കിയതിന്റെയും വൈകുന്നതിന്റെയും സന്ദേശം യാത്രക്കാർക്ക് നൽകി. ഉത്തരേന്ത്യയിലാകെ മുന്നൂറോളം വിമാനസർവീസുകളാണ് മൂടൽമഞ്ഞ് കാരണം റദ്ദാക്കിയത്. പല വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെയും മൂടൽമഞ്ഞ് ബാധിച്ചു.
മൂടൽമഞ്ഞിനൊപ്പം വായുമലീനികരണവും ഡൽഹിയുടെ ഗതാഗതത്തെ പ്രതിസന്ധിയിലാക്കി. അതേസമയം, വായുമലിനീകരണത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് സ്കൂളുകൾ പ്രവർത്തിച്ചുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. മാർഗനിർദേശങ്ങൾ ലംഘിച്ച് കായികദിനം സംഘടിപ്പിച്ചെന്നാണ് സ്കൂളുകൾക്കെതിരായ റിപ്പോർട്ട്.










0 comments