ad
Deshabhimani

ഡൽഹി വിമാനത്താവളത്തിൽ ചോക്ലേറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ 396 ഗ്രാം സ്വർണം പിടികൂടി

gold bars

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 21, 2026, 12:29 PM | 1 min read

ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 396 ഗ്രാം സ്വർണ്ണം പിടികൂടി. റിയാദിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുത്തത്. ഗ്രീൻ ചാനലിലെ സ്പോട്ട് പ്രൊഫൈലിംഗിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യാത്രക്കാരെയും തടഞ്ഞുനിർത്തി പരിശോധന നടത്തിയതെന്ന് ഔ​ദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.


ബാ​ഗുകളുടെ എക്സ്റേ പരിശോധനയിൽ യാത്രക്കാരുടെ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ നടത്തിയ സ്കാനിങ്ങിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പൊടി രൂപത്തിൽ സ്വർണ്ണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പാക്കറ്റുകൾ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചതായി പ്രസ്താവനയിൽ പറയുന്നു.


200 ഗ്രാമും 196 ഗ്രാമും വീതമുള്ള ലോട്ടുകളിലായി ചോക്ലേറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 999.9 പരിശുദ്ധിയുള്ള 396 ഗ്രാം സ്വർണ്ണം കണ്ടെടുത്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. 1962 ലെ കസ്റ്റംസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് സ്വർണ്ണം പിടിച്ചെടുത്തതെന്നും യാത്രക്കാർക്കെതിരെ കേസെടുത്തതായും കസ്റ്റംസ് പ്രസ്താവനയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home