ad
Deshabhimani

54 ഹരിയാനക്കാരെ തിരിച്ചയച്ച്‌ യുഎസ്‌

35 people from Haryana deported from US
വെബ് ഡെസ്ക്

Published on Oct 28, 2025, 01:15 AM | 1 min read


ന്യൂഡൽഹി

അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച്‌ ഹരിയാന സ്വദേശികളായ 54 പേരെ അമേരിക്കയിൽനിന്നും മടക്കി അയച്ചു. അനധികൃത കുടിയേറ്റക്കാർക്കുള്ള പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലാണ്‌ ഇവരെ എത്തിച്ചത്‌. നേരത്തെ അമേരിക്കയുടെ സൈനിക വിമാനത്തിൽ കൈകാലുകൾ ചങ്ങലക്കിട്ട്‌ നൂറുക്കണക്കിന്‌ ഇന്ത്യക്കാരെ ഇത്തരത്തിൽ കയറ്റിയയച്ചിരുന്നു. മനുഷ്യത്വരഹിതമായ ഇ‍ൗ നടപടിക്കെതിരെ മോദിസർക്കാർ പ്രതിഷേധിക്കാൻ തയ്യാറായിട്ടില്ല.


റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങുന്നത്‌ അവസാനിപ്പിക്കണം എന്നതടക്കം പല ഭീഷണികളും ട്രംപ്‌ ഭരണകൂടം ഉയർത്തുന്ന ഘട്ടത്തിലാണ്‌ കൂടുതൽ കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയക്കുന്നത്‌. ഇന്ത്യ വഴങ്ങിയില്ലെങ്കിൽ കൂടുതൽ പേരരെ മടക്കിഅയക്കുമെന്നാണ്‌ ഭീഷണി. തിരിച്ചയച്ചവിലേറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുള്ളവരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home