ചോക്ലേറ്റ് ആവശ്യപ്പെട്ടപ്പോൾ തോക്ക് നൽകി:മൂന്നു വയസുകാരൻ തോക്ക് പൊട്ടി മരിച്ചു

ബൊക്കാറോ:ചോക്ലേറ്റ് ആവശ്യപ്പെട്ട് വാശിപിടിച്ച മൂന്നു വയസുകാരന് പകരം തോക്ക് നൽകി. അമ്മാവൻ നൽകിയ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിയുതിര്ന്ന് മൂന്നുവയസുകാരൻ മരിച്ചു. ജാർഖണ്ഡിലെ ബൊക്കാറോയിലാണ് ദാരുണ സംഭവം. മറാഫാരി പോലീസ് സ്റ്റേഷൻ പരിധിയിലെ കേണൽ മാർക്കറ്റ് ഭാഗത്തെ വീട്ടിൽ ശനിയാഴ്ച പുലര്ച്ചെയാണ് അപകടം റിപ്പോര്ട് ചെയ്തത്.
തോക്കിന് ലൈസൻസ് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അപകടത്തിന് ശേഷം തോക്കുമായി ഒളിവിൽ പോയ അമ്മാവൻ രാജേഷ് കുമാറി (21) നായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കുട്ടി രാവിലെ തന്നെ ചോക്ലേറ്റ് ചോദിച്ച് വാശിപിടിക്കയും ശ്രദ്ധ തിരിക്കാൻ കളിക്കാനായി തോക്ക് നൽകുകയും ചെയ്തു എന്നാണ് വിശദീകരണം.









0 comments