Deshabhimani

ഡൽഹിയിൽ ആഭ്യന്തര സുരക്ഷാ വീഴ്ച; ഇറ്റാലിയൻ പൗരൻമാരെ പരിശോധനയില്ലാതെ കയറ്റിവിട്ടത് വിവാദത്തിൽ

imigration
വെബ് ഡെസ്ക്

Published on Sep 15, 2026, 11:42 AM | 1 min read

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്ന് ഇറ്റാലിയൻ പൗരൻമാരെ ഇമിഗ്രേഷൻ പരിശോധനകൾ പൂര്‍ത്തിയാക്കാതെ തിരികെ അയച്ചതിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യ സിഇഒ ക്യാമ്പ്‌ബെല്‍ വിത്സണെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയ വിളിച്ചു വരുത്തി വിശദീകരണം തേടി. സെപ്തംബര്‍ നാലിനാണ് വീഴ്ച രേഖപ്പെടുത്തിയത്.


അമൃതസറിൽ നിന്ന് എയര്‍ ഇന്ത്യ വിമാനത്താവളത്തിൽ ഡൽഹിയിൽ എത്തിയ ഇവരെ ജര്‍മിനിയിലെ മ്യൂണിക്കിലേക്ക് ലുഫ്ത്താൻസ വിമാനത്തിൽ കയറ്റി അയക്കുകയായിരുന്നു. യാത്ര വേളയിൽ ആവശ്യമായ പരിശോധന പൂര്‍ത്തിയാക്കാതെ ഇവരെ നേരിട്ട് ഇന്റര്‍ നാഷണൽ ട്രാൻസ്ഫര്‍ ഏരിയയിലേക്ക് എത്തിക്കയും. പരിശോധനകൾ ഇല്ലാതെ യാത്രാ സൗകര്യം നൽകുകയുമായിരുന്നു. എല്ലാ യാത്രക്കാരുടെയും എമിഗ്രേഷൻ നടപടികൾ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനാണ്. സെപ്തംബര്‍ നാലിന് തിരികെ പോയ മൂന്ന് ഇറ്റാലിയൻ പൗരൻമാരും ഇന്ത്യവിട്ടതായി ഔദ്യോഗിക രേഖകൾ ഇല്ലാതായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.


Related News

നിയമപരമായ നടപടി ക്രമങ്ങൾ പ്രകാരം എയര്‍ ഇന്ത്യ ഇവരെ എമിഗ്രേഷനിൽ ഹാജരാക്കേണ്ടതായിരുന്നു എന്നാണ് എമിഗ്രേഷൻ വിഭാഗം വാദിക്കുന്നത്. ഇവര്‍ക്ക് അമൃത്സറിൽ വെച്ചു തന്നെ ലുഫ്താൻസ വിമാനത്തിനുള്ള ബോര്‍ഡിങ് പാസ് അനുവദിച്ചു നൽകിയിരുന്നു. എമിഗ്രേഷൻ വിഭാഗം ഇക്കാര്യം അറിയുകയോ പരിശോധിക്കയോ ചെയ്തില്ല. വീഴ്ച പരിശോധിക്കാനായി ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. എയർ ഇന്ത്യ ഗ്രൂപ്പ് മേധാവി പി ബാലാജി, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കമ്മീഷണർ, ഡൽഹി എയർപോർട്ട് സിഇഒ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home