തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 4 മരണം

ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സന്ധ്യയോടെയാണ് അപകടമുണ്ടായത്. ദർശനകൂപ്പൺ വാങ്ങുന്നതിനിടെയാണ് അപകടം. വൈകുണ്ഠ ഏകാദശി കൂപ്പൺ വാങ്ങുന്നതിനായി ആളുകൾ കൗണ്ടറിലേക്ക് കൂട്ടത്തോടെ ഇടിച്ചുകയറിയതാണ് അപകട കാരണം. മരിച്ചവരിൽ ഒരു സ്‌ത്രീയും ഉൾപ്പെടുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്










0 comments