ad
Deshabhimani

3 വർഷം; കർണാടകത്തിൽ ജീവനൊടുക്കിയത് 2,809 കർഷകർ

farmers suicide
വെബ് ഡെസ്ക്

Published on Dec 17, 2025, 09:22 AM | 1 min read

ബംഗ്ലുരു: കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ മൂന്നുവർഷത്തിനിടെ ആത്മഹത്യ ചെയ്‍തത് 2,809 കർഷകർ. 2023– 24ൽ 1,254 കർഷകരാണ് ജീവനൊടുക്കിയത്. 2024 –-25ൽ 1,178, ഈ വർഷം ഇതുവരെ 377 കർ‌ഷകരും ജീവനൊടുക്കിയതായി സിദ്ധരാമയ്യ സർക്കാർ നിയമസഭയെ അറിയിച്ചു.


ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കർഷക ആത്മഹത്യകളിൽ രണ്ടാം സ്ഥാനത്താണ് കർണാടകം. പല കർ‌ഷക കുടുംബങ്ങൾക്കും സർക്കാരിൽനിന്നുള്ള ധനസഹായം ഇതുവരെയും കിട്ടിയിട്ടില്ല. കൂടിയ ഉൽപ്പാദനചെലവും ഉൽപ്പന്നങ്ങളുടെ വിലക്കുറവും കാരണം നട്ടംതിരിയുന്ന കർഷകരെ സഹായിക്കാൻ കോൺഗ്രസ് സർക്കാർ ഫലപ്രദമായി ഇടപെടാത്തതാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home