ad
Deshabhimani

print edition ഗംഗാനദിയില്‍ ബോട്ടിൽ ഇഫ്താര്‍; 14 പേര്‍ അറസ്റ്റിൽ

ganga river
വെബ് ഡെസ്ക്

Published on Mar 18, 2026, 12:49 AM | 1 min read

വാരാണസി : വാരാണസിയിൽ ഗംഗാ നദിയിൽ ബോട്ടിലെ ഇഫ്താര്‍ വിരുന്നില്‍ ചിക്കൻ ബിരിയാണി കഴിച്ച 14 പേരെ യുപി പൊലീസ് അറസ്റ്റ്‍ ചെയ്‍തു. മതവികാരം വ്രണപ്പെടുത്തൽ, സ്‍പര്‍ധയുണ്ടാക്കൽ, ആരാധനാലയം അശുദ്ധമാക്കൽ, ജലം മലിനമാക്കൽ എന്നീ കുറ്റംചുമത്തിയാണ് കേസെടുത്തത്. യുവ മോര്‍ച്ച നേതാവിന്റെ പരാതിയിലാണ് നടപടി. 13 മുസ്ലിം യുവാക്കളും ബോട്ടുടമയുമാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.


ബോട്ടിൽ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്ന റീൽസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സനാതന ധർമ വിശ്വാസികൾക്ക് പവിത്രമായ ഗംഗാ നദിക്ക് നടുവിൽ ബോട്ടിലിരുന്ന് ബിരിയാണി കഴിച്ചത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നാണ് പരാതി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home