ad
Deshabhimani

രാജസ്ഥാനിൽ അഞ്ചുവയസുകാരൻ കുഴൽകിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 08:52 AM | 0 min read

ജയ്പൂർ > രാജസ്ഥാൻ ദൗസയിൽ അഞ്ചുവയസുകാരൻ കുഴൽകിണറ്റിൽ വീണു. അഞ്ചുവയസുകാരൻ ആര്യനാണ് കുഴൽകിണറ്റിൽ വീണത്. കലിഖാഡ്  ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. 250 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ആര്യന് ട്യൂബ് വഴി ഓക്സിജൻ നൽകുന്നുണ്ടെന്ന് പൊലീസും എസ്ഡിആർഎഫ് ടീമും പറഞ്ഞു. കുട്ടിയുമായി സംസാരിക്കാൻ ശ്രമിക്കുകയാണ്. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനം എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home