ad
Deshabhimani

വിറങ്ങലിച്ച് ഡല്‍ഹി: താപനില 3 ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യത, ശീതതരംഗ മുന്നറിയിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 10:54 AM | 0 min read

ന്യൂഡല്‍ഹി > കടുത്ത തണുപ്പില്‍ വിറങ്ങലിച്ച് ഡല്‍ഹി. ഡിസംബർ 10 മുതൽ ഡൽഹിയിലെ താപനില 3 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി).  പഞ്ചാബ്, ഹരിയാന,  ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ  ഭാഗങ്ങളിലും ഡിസംബർ 14 വരെ  ശീതതരംഗത്തിന്‌ സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു.

നിലവിൽ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്.  വടക്കൻ മലനിരകളിലെ മഞ്ഞുവീഴ്ചയും സമതലങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുള്ളതും കൊണ്ട്‌  തണുപ്പ്‌ തീവ്രമാകുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നലെയും ഇന്നുമായി  പെയ്യുന്ന മഴ  തണുപ്പിനെ കൂടുതൽ രൂക്ഷമാക്കിയേക്കാം എന്നും ഐഎംഡി അറിയിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home