തെലങ്കാനയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞു; അഞ്ച് പേർ മരിച്ചു

ഹൈദരാബാദ് > തെലങ്കാനയിൽ നിയന്ത്രണം വിട്ട് കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. യദാദ്രി ഭുവനാഗിരി ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും ഭൂതന്‍ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ വംശി, ദിഗ്നേഷ്, ഹര്‍ഷ, ബാലു, വിനയ് എന്നിവരാണ് മരിച്ചത്.










0 comments