ad
Deshabhimani

കരിമ്പ്‌ വെട്ടുന്ന യന്ത്രവും കാറും കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 09:36 AM | 0 min read

ബംഗളൂരു > കർണാടകയിലെ ബിലേഭാവി ക്രോസിന് സമീപം വെള്ളിയാഴ്ച കാറും കരിമ്പ്‌ വെട്ടുന്ന യന്ത്രവും കൂട്ടിയിടിച്ച്‌  കാറിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചു. വിജയപുരയിലെ അലിയാബാദ് നിവാസികളാണ്‌ മരിച്ചത്‌.  

നിങ്കപ്പ പാട്ടീൽ (55), ശാന്തവ്വ ശങ്കർ പാട്ടീൽ (45), ബീമാഷി സങ്കനാല(65),ശശികല ജൈനപൂർ(45), ദിലീപ് പാട്ടീൽ (50) എന്നിവരാണ്‌ മരിച്ചത്‌. വിജയപുരയിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ കാർ വിള വെട്ടുന്ന യന്ത്രത്തിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബസവനബാഗേവാഡി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home