ഇന്ത്യ കൂട്ടായ്മയല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കും: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായല്ല മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ .
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന കെജ്‌രിവാളിൻ്റെ പ്രഖ്യാപനം. ഭരണകക്ഷിയായ എഎപിക്ക് 70 അംഗ ഡൽഹി നിയമസഭയിൽ 62സീറ്റുകളാണുള്ളത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും ഡൽഹിയിൽ സഖ്യത്തിലായിരുന്നു മത്സരിച്ചത്. എന്നാൽ ഇൻഡ്യ സഖ്യത്തിന്റെ പരിശ്രമം ഫലം കണ്ടില്ലെന്ന് മാത്രമല്ല, ഡൽഹിയിൽ ഒരു സീറ്റിൽ പോലും വിജയിക്കാനും കഴിഞ്ഞിരുന്നില്ല.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കളയുന്ന പ്രഖ്യാപനമാണ് കെജ്‌രിവാൾ നടത്തിയിരിക്കുന്നത്.









0 comments