ad
Deshabhimani

വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:40 PM | 0 min read

ബം​ഗളൂരൂ > വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് പ്രകാശ് ജാദവ് എന്നയാൾ നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

ആശുപത്രി വളപ്പിൽ പ്രവേശിച്ച അക്രമി റിസപ്ഷനു സമീപം ഒളിച്ചുനിന്ന് നഴ്‌സിനെ ക്രൂരമായി മർദിക്കുകയിരുന്നു. തുടർന്ന് ബാ​ഗിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. യുവതിയുടെ അയൽക്കാരനാണ് പ്രതി. പ്രതി നിരന്തരമായി വിവാഹാഭ്യർഥന നടത്തി യുവതിയെ ബുദ്ധിമുട്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home