ad
Deshabhimani

ഭൂമി കുംഭകോണ കേസ്: സിദ്ധരാമയ്യയ്ക്ക് കർണാടക ഹൈക്കോടതിയുടെ നോട്ടീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 03:14 PM | 0 min read

ബം​ഗളുരു > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് സിദ്ധരാമയ്യയ്ക്ക് കർണാടക ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി കുംഭകോണ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി. സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്.

നവംബർ 25ന് അതു വരെ നടത്തിയ അന്വേഷണത്തിന്റ് വിശദാംശങ്ങൾ സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് നവംബർ 26ലേക്ക് മാറ്റി. കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പൊലീസ് ഇന്നലെ സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

ഭൂമി കുംഭകോണ കേസിൽ പ്രതിയായ സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയെ ഒക്ടോബര്‍ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു. ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചതിനെത്തുടർന്നാണ് നടപടി. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാൻ ​ഗവര്‍ണര്‍ നല്‍കിയ അനുമതി ഹൈക്കോടതി ശരിവച്ചതോടെ  ആരോപണം അന്വേഷിക്കാൻ മൈസുരു ലോകായുക്ത പൊലീസിന് പ്രത്യേക കോടതി നിര്‍ദേശം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home