ad
Deshabhimani

ബൈക്കിൽ പോകുന്നതിനിടെ പടക്കം കയ്യിൽനിന്നു വീണു പൊട്ടി: ഒരാൾ മരിച്ചു, 6 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 07:41 PM | 0 min read

ഹൈദരാബാദ് > ബൈക്കിൽ പോകുന്നതിനിടെ പടക്കം കയ്യിൽ നിന്ന് താഴെവീണ് പൊട്ടി യുവാവ് മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രേദേശിലെ ഏലൂരുവിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഇടുങ്ങിയ റോഡിന്റെ പരിസരത്തുവച്ചാണ് അപകടം നടന്നത്.

യുവാക്കൾ ദീപാവലി ആഘോഷിക്കാനുള്ള പടക്കങ്ങളുമായി പോകുന്നതിനിടെ അബദ്ധത്തിൽ കയ്യിൽനിന്ന് പടക്കം താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ പടക്കങ്ങൾ മുഴുവൻ പൊട്ടിത്തെറിച്ചു. സ്കൂട്ടറിലുണ്ടായിരുന്ന സുധാകർ എന്നയാളാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home