ad
Deshabhimani

സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 05:17 PM | 0 min read

ന്യൂഡല്‍ഹി> ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു. ഡല്‍ഹി അടക്കം തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പ്ലാറ്റ്‌ഫോം ഫീസ് ആയി പത്തുരൂപയാണ് ചുമത്തുന്നത്. വിവിധ നഗരങ്ങളില്‍ പ്ലാറ്റ്‌ഫോം ഫീസ് വ്യത്യാസപ്പെടാം

പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചതായി സൊമാറ്റോ സ്ഥിരീകരിച്ചു. എന്നാല്‍ ഏതെല്ലാം നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയില്ല.

ഉത്സവ സീസണിലെ തിരക്കിനിടയില്‍ പ്ലാറ്റ്ഫോം ഫീസ് 10 രൂപയായി വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ റെഗുലേറ്ററി ഫയലിങ്ങില്‍ സൊമാറ്റോ സ്ഥിരീകരിച്ചു.

'ഞങ്ങളുടെ പ്ലാറ്റ്ഫോം ഫീസിലെ ഇത്തരം മാറ്റങ്ങള്‍ ഒരു പതിവ് ബിസിനസ് കാര്യമാണ്, കാലാകാലങ്ങളില്‍ ഇത് ചെയ്യാറുണ്ട്. ഓരോ നഗരത്തിനും നിരക്കില്‍ വ്യത്യാസമുണ്ടാകാം. സൊമാറ്റോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home