ad
Deshabhimani

കൊൽക്കത്തയിലെ ഇലക്ട്രിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 10:54 PM | 0 min read

കൊൽക്കത്ത>  കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റിലെ ഇലക്ട്രിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം.  ബുധനാഴ്‌ച  രാത്രി 8 മണിയോടെ വൻ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. തീ അണയ്ക്കാൻ പതിനഞ്ച് ഫയർ എഞ്ചിനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ്‌ പറഞ്ഞു.

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home