ad
Deshabhimani

മണിപ്പൂർ സംഘർഷം: ബന്ദികളാക്കിയ മെയ്തി യുവാക്കളെ മോചിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 11:50 AM | 0 min read

ഇംഫാല്‍> മണിപ്പുരിൽ  സംഘർഷത്തെ തുടർന്ന്‌ കുക്കികൾ തട്ടിക്കൊണ്ടുപോയ മെയ്തി യുവാക്കളെ മോചിപ്പിച്ചു. സെപ്തംബർ 27 നാണ്‌ കേന്ദ്രസർവീസിലേക്കുള്ള പരീക്ഷ എഴുതാനെത്തിയ യുവാക്കളെ ബന്ദികളാക്കിയത്‌. രണ്ടുയുവാക്കളും നിലവിൽ മണിപ്പുര്‍ പൊലീസിന്റ കസ്റ്റഡിയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ബീരേൻ സിങ്ങും  സ്ഥിരീകരിച്ചു.

ഇംഫാല്‍ ജയിലില്‍ കഴിയുന്ന 11 കുക്കികളൈ മോചിപ്പിക്കുക, എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മാര്‍ക് ഹാവോകിപ്പിനെ മോചിപ്പിക്കുക എന്നീ ഉപാധികളാണ്‌ ബന്ദികളെ മോചിപ്പിക്കുന്നതിനായി കുക്കികൾ മുന്നോട്ടു വെച്ചത്‌. എന്നാൽ ഇവരുടെ ഉപാധികള്‍ മുഴുവനായും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home