ad
Deshabhimani

എഴുപതുകാരി പെൻഷൻ 
വാങ്ങാൻ മുട്ടിലിഴഞ്ഞത് 
2 കിലോമീറ്റര്‍ ; സംഭവം ഒഡിഷയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 02:11 AM | 0 min read


കെന്ദുജാര്‍ (ഒഡിഷ)
ക്ഷേമപെൻഷൻ വാങ്ങാൻ എഴുപതുകാരി മുട്ടിലിഴയേണ്ടിവന്നത് രണ്ട് കിലോമീറ്റര്‍. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മോഹൻ മാജിയുടെ സ്വന്തം ജില്ലയായ കെന്ദുജാറിലെ ടെൽകോയ് ബ്ലോക്കിലെ റെയ്സ്വാൻ പഞ്ചായത്തിലാണ് സംഭവം.

അപകട ശേഷം നടക്കാൻ വയ്യാതായ എഴുപതുകാരി പാഥുരിയോടാണ് വാര്‍ധക്യപെൻഷൻ വാങ്ങാൻ പഞ്ചായത്ത് ഓഫീസിലെത്താൻ അധികൃതര്‍ നിര്‍ദേശിച്ചത്. സഹായിക്കാൻ ആരുമില്ലാത്ത വൃദ്ധ മൺവഴിയിലൂടെ  മുട്ടിലിഴഞ്ഞും കൈകുത്തി നീങ്ങിയും പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ വിമര്‍ശം ഉയര്‍ന്നു.  "എനിക്ക് സഹായത്തിന് ആരുമില്ല. ഈ പണം കൊണ്ടാണ് ജീവിക്കുന്നത്. പെൻഷൻ വാങ്ങാൻ ഓഫീസിലെത്താൻ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു.  മുട്ടിലിഴിഞ്ഞതിനാൽ കാലിനും കൈക്കുമെല്ലാം പരിക്കേറ്റു'. പാഥുരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home