ad
Deshabhimani

പെൺകുഞ്ഞ് ജനിച്ചതിൽ അതൃപ്തി; നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 09:38 AM | 0 min read

ചെന്നൈ > വെല്ലൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ. വെല്ലൂർ സേർപാടി ​ഗ്രാമത്തിലാണ് നവജാത ശിശുവിനെ മാതാപിതാക്കൾ വിഷം നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ ജീവ, ഡയാന എന്നിവരാണ് പൊലീസ് പിടിയിലായത്. എട്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ മൃതദേഹം വീടിനു സമീപമുള്ള ഫാമിൽ നിന്ന് കണ്ടെത്തിയിരുന്നു. രണ്ടാമതും പെൺകുട്ടി ജനിച്ചതിലുള്ള അതൃപ്തിയാണ് കൊലയ്ക്ക് പിന്നിൽ. മുൾച്ചെടിയുടെ കറ നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ജീവയുടെയും ഡയാനയുടെയും ആദ്യത്തെ കുട്ടി പെൺകുഞ്ഞായിരുന്നു. രണ്ടാമത്തെ കുട്ടിയും പെണ്ണായതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home