ad
Deshabhimani

ഉത്സവത്തിനിടെ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നു; കമിതാക്കൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 06:10 PM | 0 min read

ചെന്നൈ> ഉത്സവത്തിനിടെ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന കമിതാക്കൾ പിടിയിൽ. താംബരം സ്വദേശികളായ അജിത്ത്, അനു എന്നിവരാണ്‌ പിടിയിലായത്‌. ശ്രീവല്ലിപുത്തൂരിൽ 5 സ്ത്രീകളുടെ 18 പവനോളം സ്വർണമാണ്‌ ഇരുവരും കവർന്നത്‌. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

സ്ത്രീകളുടെ ശ്രദ്ധ തെറ്റിച്ച ശേഷം മോഷണം നടത്തുകയെന്നതാണ്‌ ഇവരുടെ പതിവ്‌. ആഗസ്ത്‌ 23നു തെങ്കാശിയിൽനിന്നു മോഷ്ടിച്ച സ്വർണം വിറ്റ് ഇവർ പാലക്കാട്ടുനിന്ന് ആഡംബര കാർ വാങ്ങിയിരുന്നു. ഇരുവരെയും അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home