ad
Deshabhimani

യുപിയിൽ ഓടുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 02:19 PM | 0 min read


ലഖ്നോ> ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. യുപിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. ഫിറോസ്‍പൂരിൽ നിന്ന് ധൻബാദിലേക്ക് പോകുകയായിരുന്ന കിസാൻ എക്സ്‍പ്രസിന്റെ 22 കോച്ചുകളിൽ 13 എണ്ണമാണ് വേർപെട്ടത്.

റെയിൽവേ ​ഗാർഡ് ഉടൻ തന്നെ ലോക്കോ പൈലറ്റിനെയും പൊലീസിനെയും വിവരമറിയിച്ചതോടെ അപകടമൊഴിവായി. സാങ്കേതിക തകരാർ മൂലമാണ് അപകടമുണ്ടായതെന്നൊണ് വിവരം. രണ്ട് മണിക്കൂറോളം റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം തടസപെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home