ad
Deshabhimani

മോദി പോളണ്ടിൽ; നാല് പതിറ്റാണ്ടിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 02:30 PM | 0 min read

വാഴ്സോ> സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ​പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.

ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ദീർഘകാല ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും മോദി പറഞ്ഞു.

പോളണ്ട് പ്രസിഡന്റ് ആൻഡർസെജ് ദുദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്ര, പ്രതിരോധ മേഖലകളിലെ സഹകരണം, സാംസ്കാരിക വിനിമയം എന്നീ വിഷയങ്ങളടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം. വാഴ്സോയിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 23ന് ഉക്രെയ്നിലേക്ക് പോകും.


 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home