ad
Deshabhimani

പോക്സോ കേസ് പ്രതിയെ വെറുതെവിട്ട കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 12:06 PM | 0 min read

ന്യൂഡൽഹി> പോക്സോ കേസ് പ്രതിയെ വെറുതെവിട്ട കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കൗമാരക്കാരായ പെൺകുട്ടികൾ ലൈം​ഗിക പ്രേരണകൾ നിയന്ത്രിക്കണമെന്നും രണ്ടുമിനിറ്റത്തെ സന്തോഷത്തിന് വഴങ്ങരുതെന്നുമായിരുന്നു പ്രതിയെ വെറുതെവിട്ടുകൊണ്ട് ഹൈക്കോടതി പരാമർശിച്ചത്.

വിധിയിൽ ഹൈക്കോടതിയോട് വിയോജിച്ച സുപ്രീംകോടതി ഡിസംബർ എട്ടിന് സ്വമേധയാ കേസെടുക്കുകയായിരുന്നു. നിയമവും വസ്തുതകളും അനുസരിച്ചാവണം വിധിപറയേണ്ടത് എന്നും കോടതിവ്യവഹാരത്തിനിടെ ഉപദേശപ്രസം​ഗം വേണ്ടെന്നും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

പരസ്പരധാരണപ്രകാരമാണ് ലൈ​ഗികബന്ധത്തിലേർപ്പെട്ടത് എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ, ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ വെറുതെവിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി ചോദിച്ചു.  
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home