ad
Deshabhimani

ഡല്‍ഹി കോച്ചിങ് സെന്റര്‍ ദുരന്തം: ഡയറക്ടറെയും കോഡിനേറ്ററെയും അറസ്റ്റ് ചെയ്തതായി ശിവദാസന്‍ എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 11:28 AM | 0 min read

ന്യൂഡല്‍ഹി> ദുരന്തത്തില്‍ സ്ഥാപനത്തിന്റെ ഡയറക്ടറെയും കോഡിനേറ്ററെയും അറസ്റ്റ് ചെയ്തതായി  ശിവദാസന്‍ എംപിയെ ഡിസിപി അറിയിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ അടക്കം വിളിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുവെങ്കിലും അധികാരികള്‍ അവഗണിച്ചുവന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു.

ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ക്ക് ആണെന്നും എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും  എംപിയോട് ആവശ്യം ഉന്നയിച്ചു.രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയെന്ന് മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പറഞ്ഞതായി ബി ശിവദാസന്‍ അറിയിച്ചു

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home