ad
Deshabhimani

മോഷണത്തിനിടയിൽ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തിയത് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 04:46 PM | 0 min read

കോയമ്പത്തൂർ > മോഷണ ശ്രമത്തിനിടയിൽ മദ്യപിച്ചെത്തിയ കള്ളൻ ഉറങ്ങി പോയി. പുറത്തുപോയ വീട്ടുടമ തിരിച്ചെത്തിയപ്പോൾ വീട് തുറന്ന് കിടക്കുന്നത് കണ്ട് പൊലീസിനെ വിളിക്കുകയായിരുന്നു.

മോഷ്ടാവായ ബാലസുബ്രഹ്മണ്യൻ മദ്യലഹരിയിൽ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തിരയുന്നതിനിടയിൽ അവശത തോന്നിയപ്പോൾ കിടപ്പുമുറിയിൽ പോയി ഉറങ്ങുകയായിരുന്നുവെന്ന് എന്ന് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരിനടുത്തുള്ള കാട്ടൂർ രാംനഗറിലെ രാജന്റെ വീട്ടിലാണ് സംഭവം. രാജൻ വീട് പൂട്ടി ഭാര്യാ​ഗൃഹത്തിലേക്ക് പോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home