ad
Deshabhimani

കുപ്‌വാര ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 11:27 AM | 0 min read

ശ്രീനഗർ > ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും നാല്‌ സൈനികർക്ക്‌ പരിക്കേൽക്കുയും ചെയ്തു. വടക്കൻ കശ്‌മീർ ജില്ലയായ കുപ്‌വാരയിലെ കംകാരി മേഖലിയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.

കുപ്‌വാരയിൽ ശനിയാഴ്‌ച പുലർച്ചയോടെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടർന്ന്‌ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഭീകരർ സൈനികർക്ക്‌ നേരെ വെടിയുതിർത്തു. ഭീകരരുടെ കൂടെ പാക്‌ സൈനികരുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ത്യൻ സൈന്യം വധിച്ചത്‌ പാക്‌ എസ്‌എസ്‌ജി കമാന്റോയെ ആണെന്നാണ്‌ സൂചന.

കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്‌വാരയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്‌. ബുധനാഴ്‌ച ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സേനയിലെ നോൺ കമ്മീഷൻഡ്‌ ഓഫീസർ (എൻഒസി) കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home