ad
Deshabhimani

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന്‌ സൈനികർക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 09:55 AM | 0 min read

ശ്രീനഗർ > ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്‌ സൈനികർക്ക്‌ പരിക്കേറ്റു. കരസേനാംഗങ്ങൾക്കാണ്‌ പരിക്കേറ്റത്‌. ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ ശനിയാഴ്‌ച പുലർച്ചയോടെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടർന്ന്‌ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ്‌ ഭീകരർ സൈനികർക്ക്‌ നേരെ വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ സൈനികരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. വടക്കൻ കശ്‌മീർ ജില്ലയായ കുപ്‌വാരയിലെ കംകാരി മേഖലിയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. വെടിവെപ്പിനെ തുടർന്ന്‌ കൂടുതൽ സൈനികരെ പ്രദേശത്ത്‌ വിന്യസിപ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്‌വാരയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്‌. ബുധനാഴ്‌ച ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സേനയിലെ നോൺ കമ്മീഷൻഡ്‌ ഓഫീസർ (എൻഒസി) കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home