ad
Deshabhimani

കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം: ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 03:01 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ ദോഡയിലാണ് ഏറ്റുമുട്ടലുണ്ടായത്. കാസ്‌തിഗഡിൽ നടന്ന ഏറ്റുമുട്ടൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി. ഇന്നലെ പുലർച്ചെയാണ് ദോഡയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

കാസ്‌തിഗഡിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇവിടെ സൈന്യത്തിന് നേരെ ഭീകരരർ വെടിവെച്ചിരുന്നു. പ്രദേശത്ത് കൂടൂതൽ സൈനികരെ തെരച്ചലിനായി വിന്യസിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home