ad
Deshabhimani

പ്രണയത്തിൽ നിന്ന് പിന്മാറി: യുവതിയെയും സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 05:52 PM | 0 min read

റൂർക്കേല > പ്രണയത്തിൽ നിന്ന് പിന്മാറിയെന്നാരോപിച്ച് യുവതിയെയും സുഹൃത്തിനെയും 30കാരൻ കുത്തിക്കൊലപ്പെടുത്തി. ഒഡിഷയിലെ സുന്ദർഘട്ട് സ്വദേശി ലിപ്‌സ( 24), സുഹൃത്ത് പ്രകാശ് ലക്ര(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ലിപ്‌സ‌യുടെ സുഹൃത്തും വീട്ടിലെ ഡ്രൈവറുമായിരുന്ന രാജു നാ​ഗാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇരുവരും എംബിഎ വിദ്യാർഥികളാണ്. ലിപ്‌സയുടെ വീട്ടിലെ ഡ്രൈവറായിരുന്നു രാജു നാ​ഗ്. ഇയാൾ ലിപ്‌സയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ പ്രണയത്തിൽ നിന്ന് ലിപ്‌സ പിന്മാറിയതിനെത്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം.

ഞായർ രാത്രിയായിരുന്നു സംഭവം. ലിപ്‌സയുടെ വീട്ടിലെത്തിയ രാജു ലിപ്സയുമായി വാക്കുതർക്കത്തിലാവുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പ്രകാശിനെയും കുത്തിവീഴ്ത്തി. ലിപ്‌സയുടെ മാതാപിതാക്കളെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. രണ്ടുപേരെയും പ്രതി നിരവധി തവണ കുത്തിയിരുന്നു. അയൽവാസികളെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലിപ്‌സ മരിച്ചിരുന്നു.

വെള്ളി നടന്ന പരീക്ഷയ്ക്ക് ശേഷം ലിപ്‌സയുടെ വീട്ടിൽ താമസിക്കാനായി എത്തിയതായിരുന്നു പ്രകാശ്. ബന്ധം അവസാനിപ്പിച്ചതിനു ശേഷം രാജു നിരന്തരം ലിപ്‌സയെ ഭീഷണിപ്പെടുത്തിയിരുന്നതായി ലിപ്‌സയുടെ മാതാപിതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home