ad
Deshabhimani

മണിപ്പുരിൽ വെടിവയ്‌പ്: സിആർപിഎഫ്‌ ജവാന്‌ വീരമൃത്യു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 01:50 PM | 0 min read

ഇംഫാൽ > കലാപത്തിന്‌ അറുതിയില്ലാത്ത മണിപ്പുരിൽ വീണ്ടും സുരക്ഷാസേനയ്‌ക്കുനേരെ ആക്രമണം. ഞായറാഴ്‌ച രാവിലെ ജിരിബാം ജില്ലയിൽ അക്രമികൾ നടത്തിയ വെടിവയ്‌പ്പിൽ  സിആർപിഎഫ്‌ ജവാൻ വീരമൃത്യു വരിച്ചു. അജയ് കുമാർ ഝായാണ്‌ മരിച്ചത്‌. ഒരു സുരക്ഷ ഉദ്യോഗസ്ഥന്‌ പരിക്കേറ്റു. പൊലീസ്‌ സിആർപിഎഫ്‌ സംയുക്ത പട്രോളിങ്‌ സംഘത്തിനേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മെയ്‌ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ 250ൽ ഏറെ പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കലാപം ഒരു വർഷം പിന്നിട്ടിട്ടും പൂർണമായി സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾക്ക്‌ കഴിഞ്ഞിട്ടില്ല.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home