മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 11 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. രത്‌നഗിരി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലാണ് അപകടം. പരിക്കേറ്റവരിൽ ഭൂരിഭാഗവും ഫാക്ടറി തൊഴിലാളികളാണ്.
ലോട്ടെ പരശുറാം എംഐഡിസിയിൽ (കെമിക്കൽ സോൺ) സ്ഥിതി ചെയ്യുന്ന ഡോ. ഖാൻ ഇൻഡസ്ട്രിയൽ കൺസൾട്ടന്റ്‌സ് (ഡികെഐസി) യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് അപകടം നടന്ന പ്രദേശം.
സ്റ്റീൽ, ടെക്സ്റ്റൈൽസ്, പെയിന്റ്സ് തുടങ്ങി വിവിധ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ സിലിക്ക അധിഷ്ഠിത രാസവസ്തുക്കൾ നിർമ്മിക്കുന്ന മുൻനിര സ്ഥാപനമാണ് ഡികെഐസി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.










0 comments