ad
Deshabhimani

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 10 വയസുകാരൻ കൊല്ലപ്പെട്ടു

LEOPARD

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 10, 2026, 10:49 PM | 1 min read

ബം​ഗളൂരു: കർണാടകത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 10 വയസുകാരൻ കൊല്ലപ്പെട്ടു. ചാംരാജനഗർ ജില്ലയിലാണ് സംഭവം. ബംഗളൂരു സ്വദേശിയായ ഹർഷിത് ആണ് മരിച്ചത്. മാലെ മഹാദേശ്വര കുന്നുകൾക്ക് (MM Hills) സമീപമുള്ള കാവേരി വന്യജീവി ഡിവിഷനിലെ നാഗമല വനപാതയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.


ശനിയാഴ്ച കുടുംബത്തോടൊപ്പം നാഗമല ക്ഷേത്രത്തിലേക്ക് നടന്നു പോകുന്നതിനിടെ പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പുള്ളിപ്പുലിയെ കണ്ടെത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. പുള്ളിപ്പുലിയെ പിടികൂടാൻ വനപാതയിൽ കൂട് കെണികളും സ്ഥാപിച്ചിട്ടുണ്ട്.


ഗ്രാമവാസികളും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home