ad
Deshabhimani

വിരമിക്കാന്‍ 10 ദിവസം മാത്രം; കര്‍ണാടകയില്‍ മേലുദ്യോഗസ്ഥന്‍റെ പീഡനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

bengaluru

മല്ലികാര്‍ജുന്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച വീഡിയോയിലെ ദൃശ്യം

വെബ് ഡെസ്ക്

Published on Mar 21, 2026, 08:51 PM | 1 min read

തുമഗുരു: കര്‍ണാടകയില്‍ മേലുദ്യോഗസ്ഥന്‍റെ പീഡനത്തെത്തുടര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥന്‍ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചു. തുമരഗുരു ജില്ലയിലെ പാവഗഡയിലാണ് സംഭവം. പാവഗഡ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ മല്ലികാര്‍ജുനാണ് വിരമിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെ ആത്മഹത്യ ചെയ്തത്.
തന്‍റെ മരണത്തിന് ഉത്തരവാദി ജില്ലാ ഡയറക്ടര്‍ കൃഷ്ണപ്പയാണെന്ന് പറയുന്ന വീഡിയോ മല്ലികാര്‍ജുന്‍ മരിക്കുന്നതിന് മുന്‍പ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ചിരുന്നു. കൃഷ്ണപ്പ തന്നെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നിയമവും ദൈവവും അയാള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മല്ലികാര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു. 'എന്‍റെ അമ്മയെയും ഭാര്യയെയും സഹായിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അവര്‍ എന്നെ അത്രത്തോളം സ്നേഹിക്കുന്നു. എന്നാല്‍ എനിക്കതിന് കഴിഞ്ഞില്ല. എന്‍റെ മരണശേഷം കൃഷ്ണപ്പയുടെ കുടുംബത്തോട് പ്രതികാരം ചെയ്യരുത്. അവര്‍ ഇതില്‍ നിരപരാധികളാണ്', മല്ലികാര്‍ജുന്‍ വീഡിയോയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് പാവഗഡയിലെ അപ്പ ബന്ദെ ഓഫീസിനുള്ളില്‍ മല്ലികാര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പാവഗഡ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home