ad
Deshabhimani

കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു; ഏഴ് പേർക്ക് പരിക്ക്

Kishtwar Encounter
വെബ് ഡെസ്ക്

Published on Jan 19, 2026, 04:32 PM | 1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഏഴ് സൈനികർക്ക് പരിക്കേറ്റു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സോൺ നർ വനമേഖലയിൽ സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്ന ഭീകരർ, തിരച്ചിൽ സംഘത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.


പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ കൂടുതൽ സേനയെ സ്ഥലത്തെത്തിച്ച് പ്രദേശം വളഞ്ഞിരിക്കുകയാണ്. ചികിത്സയിലിരിക്കെയാണ് പരിക്കേറ്റ ഒരു സൈനികൻ പിന്നീട് മരിച്ചതായി സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home