ad
Deshabhimani

സ‍ൗദിയിൽ 
മലയാളിയുടെ 
വധശിക്ഷ നടപ്പാക്കി

DEATH.

അബൂട്ടി

avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 04:44 AM | 1 min read

റിയാദ്: സ‍ൗദിയിൽ 
മലയാളിയുടെ 
വധശിക്ഷ നടപ്പാക്കി റിയാദ് സ‍ൗദിയിൽ മയക്കുമരുന്ന് കടത്തുകേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ഞായർ രാവിലെ ശിക്ഷിക്കപ്പെട്ടത്‌. ദമാമിലെ ജയിൽ വളപ്പിലാണ്‌ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2023-ലാണ് കേസിനാസ്‌പദമായ സംഭവം. ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂസർ കാറിൽനിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്നുകളുടെ ശേഖരം സുരക്ഷാസേന പിടിച്ചെടുത്തെന്നാണ്‌ കേസ്‌. മറ്റൊരാൾ ഏൽപ്പിച്ച പാർസൽ ആണെന്നും മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നും അബൂട്ടി വാദിച്ചെങ്കിലും കോടതി തള്ളി. തുടർന്നാണ്‌ വധശിക്ഷ വിധിച്ചത്‌. വിധി ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജികൾ നേരത്തെ തള്ളിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home