ad
Deshabhimani

മണിപ്പൂരിൽ ഭീകര സംഘടനയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനിടെ യുവതി അറസ്റ്റിൽ

PLA
വെബ് ഡെസ്ക്

Published on Mar 15, 2026, 12:24 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിരോധിക്കപ്പെട്ട സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയിലേക്ക് (PLA) അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനിടെ യുവതി അറസ്റ്റിൽ. ഖംഗെംബം ഔന ദേവി (ഇബെയ്‍മ - 43) എന്ന സ്ത്രീയാണ് പിടിയിലായത്. സാവോംബംഗ് ഫോറസ്റ്റ് ഗേറ്റ് മേഖലയിൽ വെച്ചാണ് അറസ്റ്റ്.


ചുരാചന്ദ്പൂർ ജില്ലയിലെ ഹെംഗ്ലെപ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓൾഡ് നബിൽ പ്രദേശത്ത് നടത്തിയ മറ്റൊരു പരിശോധനയിൽ ആയുധശേഖരം കണ്ടെടുത്തു. ഏകദേശം ഏഴ് അടി നീളമുള്ള നാടൻ റോക്കറ്റ്, 60കിലോഗ്രാം സ്ഫോടകവസ്തുക്കൾ,സിംഗിൾ ബാരൽ റൈഫിൾ,നാല് മാഗസിനുകൾ,രണ്ട് മോർട്ടാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home