പുണെയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; യുവതിയെ കടിച്ചുകീറി കൊന്നു

പ്രതീകാത്മകചിത്രം
പുണെ: പുണെയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. 33കാരിയെ തെരുവ് നായ്ക്കളുടെ കൂട്ടം കടിച്ചുകീറി കൊന്നതായി പൊലീസ് പറഞ്ഞു. പുലർച്ചെ 2 മണിയോടെ പുണെ- നാസിക് ഹൈവേയോട് ചേർന്നുള്ള സർവീസ് റോഡിലൂടെ നടക്കുകയായിരുന്ന ശോഭ വാഗ്മാരെയാണ് ആക്രമണത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
യുവതി റോഡിലൂടെ നടക്കുമ്പോൾ ഒരു കൂട്ടം തെരുവ് നായ്ക്കൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. രാത്രി വൈകിയതിനാൽ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും ചകൻ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.










0 comments