ad
Deshabhimani

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞു; അഭിഭാഷകനെതിരെ നടപടിക്ക് അനുമതി

b r gavai raksh kishore

ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, രാകേഷ് കിഷോർ

വെബ് ഡെസ്ക്

Published on Oct 16, 2025, 01:34 PM | 1 min read

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ വലിച്ചെറിഞ്ഞ അഭിഭാഷകനെതിരെ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. അഭിഭാഷകനായ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാനാണ് അനുമതി നല്‍കിയത്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ അപേക്ഷയിലാണ് നടപടി. ഹര്‍ജി ദീപാവലിക്ക് ശേഷം പരിഗണിക്കും.


ഒക്ടോബർ ആറിന് കോടതി നടപടികൾക്കിടയിലായിരുന്നു ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ്ക്ക് നേരെ ആക്രമണം ഉണ്ടായത്. 'സനാതന ധർമ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞത്. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചർച്ചയായിരുന്നു. വിഗ്രഹം പുനഃസ്ഥാപിക്കണമെന്നുള്ള ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയം പുരാവസ്തു ഗവേഷണ വകുപ്പിന്റെ അധികാരപരിധിയിലുള്ളതാണെന്നും, 'ഇതിനായി മഹാവിഷ്ണുവിനോട് തന്നെ പ്രാർത്ഥിക്കൂ' എന്നുമാണ് കോടതി ഹർജിക്കാരനോട് പറഞ്ഞത്.


സംഭവത്തിൽ പിന്നാലെ അഭിഭാഷകനെ സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. താത്കാലിക അംഗത്വവും സുപ്രീം കോടതി റദ്ദാക്കി. അസോസിയേഷൻ ഐകണ്ഠേന രാകേഷിനെ പുറത്താക്കാൻ തീരുമാനമെടുത്തത്.


AG letter



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home