ad
Deshabhimani

പൊലീസിന്റെ വിവരാവകാശ പരിധി; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

vijay tamilnadu cm.JPG
വെബ് ഡെസ്ക്

Published on Sep 27, 2026, 06:07 PM | 1 min read

ചെന്നൈ: പൊലീസ് വകുപ്പിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ വിജ്ഞാപനം തമിഴ്നാട് സർക്കാർ റദ്ദാക്കി. സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് നടപടി. സർക്കാർ പൊലീസ് വീഴ്ചകൾ മറിച്ചു വെക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ അടക്കം രംഗത്തെത്തിയിരുന്നു.


പൊലീസ് വകുപ്പിന് അതീവ സുരക്ഷാ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയത്. നേരത്തെ തമിഴ്നാടിന്റെ ഇന്റലിജൻസ് വിങ്, ക്യൂ ബ്രാഞ്ച് തുടങ്ങിയവയെ വിവരാവകാശ പരിധിയിൽ നിന്നും മാറ്റിയിരുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ, രഹസ്യ സ്വാഭാവമുള്ള പൊലീസ് നീക്കങ്ങൾ തുടങ്ങിയ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നായിരുന്നു സർക്കാരിന്റെ വാദം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home