print edition ഇറാൻ സഹമന്ത്രിയുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖതീബ്‌സാദെയുമായി സംസാരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ വച്ച് നടക്കുന്ന റെയ്‌സിന ഡയലോഗിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും സംസാരിക്കുന്ന ചിത്രം എസ് ജയ്ശങ്കർ എക്‌സിൽ പങ്കുവച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഒരു ഹൃസ്വകൂടിക്കാഴ്‌ച നടത്തി എന്ന് ഖതീബ്‌സാദെ മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനെതിരെയുള്ള ഇസ്രയേൽ – യുഎസ് ആക്രമണത്തെ അപലപിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറാകാത്ത ഘട്ടത്തിലാണ് ജയശങ്കർ ഖതീബ്‌സാദെയുമായി സംസാരിച്ചത്. ഹോർമുസിൽ സമീപം തടയപ്പെട്ട ഇന്ത്യൻ കപ്പലുകളെ സംബന്ധിച്ച് ഇറാനിയൻ മന്ത്രിയുമായി ജയശങ്കർ സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ – യുഎസ് ആക്രമണത്തെത്തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഖ്‌ചിയുമായി ജയശങ്കർ ഫോണിലൂടെ സംസാരിച്ചിരുന്നു.










0 comments