ad
Deshabhimani

റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര ചോർന്നൊലിച്ചു; ഇലകളും പട്ടത്തിന്റെ നൂലുകളും കാരണമെന്ന് വിശദീകരണം

fan
വെബ് ഡെസ്ക്

Published on Jul 07, 2026, 03:42 PM | 1 min read

വാരണാസി: മഴയിൽ വാരണാസി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിലൂടെ വെള്ളം ശക്തമായി ചോർന്നൊലിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു. മേൽക്കൂരയിൽ നിന്ന് എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് വെള്ളം താഴേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തി.


മേൽക്കൂരയിലെ ഡ്രെയിനേജ് സംവിധാനത്തിൽ ഉണങ്ങിയ ഇലകളും പട്ടം പറത്തുന്ന നൂലുകളും അടിഞ്ഞുകൂടി തടസ്സമുണ്ടായതാണ് വെള്ളം കവിഞ്ഞൊഴുകാൻ കാരണമായതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തടസ്സം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രെയിനേജ് പൈപ്പുകളിലെ ബ്ലോക്ക് പൂർണ്ണമായി നീക്കം ചെയ്തതായും നിലവിൽ പ്രശ്നം പരിഹരിച്ചതായും റെയിൽവേ അറിയിച്ചു.


അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വൻ വികസന പ്രവർത്തനങ്ങൾ നടത്തിയ സ്റ്റേഷനിലെ ഈ ദുരവസ്ഥ വലിയ നിർമ്മാണ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നായ ബനാറസിലാണ് ഈ സംഭവം നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home