ad
Deshabhimani

print edition ഹർകിഷൻസിങ്‌ സുർജിത്തിനെ അനുസ്മരിച്ചു

Harkishan Singh Surjeet Tributes.jpg

എ കെ ജി ഭവനിൽ പൊളിറ്റ്ബ്യൂറോ അംഗം അശോക് ധാവ്‌ളെ ഹർകിഷൻസിങ് സുർജിത്തിന്റെ ചിത്രത്തിൽ 
പുഷ്പങ്ങൾ അർപ്പിച്ച് അഭിവാദ്യം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 02, 2026, 12:00 AM | 1 min read

ന്യൂഡൽഹി: സിപിഐ എം മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ്‌ സുർജിത്തിനെ അനുസ്‌മരിച്ച്‌ സിപിഐ എം നേതാക്കളും പ്രവർത്തകരും. കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിൽ നടന്ന പരിപാടിയിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ അശോക്‌ ധാവ്‌ളെ, മറിയം ധാവ്‌ളെ, ആർ അരുൺ കുമാർ, രാജ്യസഭാ എംപി വി ശിവദാസൻ, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനിക ഘോഷ്‌, മുതിർന്ന നേതാവ്‌ സുഭാഷിണി അലി തുടങ്ങിയവർ പങ്കെടുത്തു. സുർജിത്തിന്റെ ചിത്രത്തിൽ പുഷ്‌പങ്ങളർപ്പിച്ചു. ഡൽഹി സംസ്ഥാന കമ്മിറ്റി ഓഫീസുൾപ്പെടെ പ്രവർത്തിക്കുന്ന ഹർകിഷൻ സിങ്‌ സുർജിത്ത്‌ ഭവനിലും അനുസ്‌മരണംനടന്നു. സുർജിത്തിന്റെ പ്രതിമയിൽ ആർ അരുൺകുമാർ രക്തഹാരമണിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home