Deshabhimani

എസ്‌ഐആർ അധികാരത്തിൽ തുടരാനുള്ള മോദിയുടെ അടവ്‌: മുരളീമനോഹർ ജോഷി

MURALI MANOHAR JOSH
avatar
സ്വന്തം ലേഖകൻ

Published on Oct 02, 2026, 06:36 AM | 1 min read

ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധന (എസ്‌ഐആർ) എക്കാലവും അധികാരത്തിൽ തുടരാനുള്ള മോദി സർക്കാരിന്റെ അടവാണെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ മുരളീമനോഹർ ജോഷി. ‘സർക്കാരുകൾക്ക്‌ അധികാരത്തിൽ തുടരണമെന്ന കടുത്ത യാഥാർഥ്യമാണ്‌ ’ എസ്‌ഐആറിന്‌ പിന്നിലുള്ളത്. 2000ൽ വാജ്‌പേയ്‌ സർക്കാർ മണ്ഡലപുനർനിർണയം നീട്ടിവെച്ചതും അധികാരത്തിൽ തുടരാനായിരുന്നെന്നും ആ സർക്കാരിൽ മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളീമനോഹർ ജോഷി ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പുകൾ നല്ല രീതിയിൽ നടത്തുകയും സർക്കാരുകളുടെ ഉത്തരവാദിത്വം ഉറപ്പിക്കുകയും ഉദ്യോഗസ്ഥർ സുതാര്യത പുലർത്തുകയും ചെയ്‌താൽ ജനാധിപത്യം തന്നെയാണ്‌ ഏറ്റവും മികച്ച ഭരണസംവിധാനം.


യുവജനപ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള മോദിസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെയും ജോഷി ശക്തമായി വിമർശിച്ചു. ശബ്‌ദങ്ങൾ ഉയരുന്പോൾ അതിനെ കേൾക്കാനുള്ള സഹിഷ്‌ണുത പ്രകടിപ്പിക്കണം. അടിച്ചമർത്താൻ ശ്രമിച്ചതുകൊണ്ട്‌ കാര്യമില്ല. എന്തുകൊണ്ടാണ്‌ യുവതലമുറ അസ്വസ്ഥരാകുന്നതെന്ന്‌ തിരിച്ചറിയണം. നിങ്ങൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതുകൊണ്ടാണ്‌ അവർ അസ്വസ്ഥരാകുന്നത്‌. നിങ്ങൾ അവർക്ക്‌ തൊഴിൽ വാഗ്‌ദാനം ചെയ്‌തു. എവിടെ ആ തൊഴിലുകൾ?– അദ്ദേഹം ചോദിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയ്‌ക്ക്‌ കേന്ദ്രസർക്കാരാണ്‌ ഉത്തരവാദിയെന്നും മുരളീമനോഹർ ജോഷി തുറന്നടിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home