print edition ജൻ ആക്രോശ് ജാഥയ്‌ക്ക് ഹിമാചലിൽ വൻ വരവേൽപ്പ്

ഹിമാചലിലെ മണ്ഡിയിൽ എത്തിയ ജാഥയ്‌ക്ക് നൽകിയ സ്വീകരണം. സിപിഐ എം സംസ്ഥാന സെക്രട്ടറി സഞ്ജയ് സിങ്, കേന്ദ്രകമ്മിറ്റിയംഗം ഡോ. വിക്രം സിങ് തുടങ്ങിയവർ മുൻനിരയിൽ

സ്വന്തം ലേഖകൻ
Published on Mar 14, 2026, 12:10 AM | 1 min read
ന്യൂഡൽഹി: സിപിഐ എമ്മിന്റെ ജൻ ആക്രോശ് ജാഥയ്‌ക്ക് ഹിമാചൽ പ്രദേശിൽ വൻ സ്വീകരണം. സംസ്ഥാന സെക്രട്ടറി സഞ്ജയ് സിങ്, കേന്ദ്ര കമ്മിറ്റിയംഗം ഡോ. വിക്രം സിങ് എന്നിവരാണ് ജാഥ നയിക്കുന്നത്. മണ്ഡി ജില്ലയിൽ എത്തിയ ജാഥയെ പരാന്പരാഗത വാദ്യോപകരണങ്ങളുടെ അകന്പടിയോടെ ജനങ്ങൾ വരവേറ്റു. ആപ്പിൾ കർഷർ വൻതോതിൽ അഭിവാദ്യമർപ്പിക്കാനെത്തി. ഉത്തരാഖണ്ഡിലെ ജാഥയിലും കലാപരിപാടികൾ സജീവമാണ്.
ഹരിയാനയിലെ ഹിസാറിൽ ജാഥയ്‌ക്ക് ബൈക്ക് റാലിയിലൂടെയുള്ള വൻ വരവേൽപ്പാണ് ലഭിച്ചത്. സംസ്ഥാന സെക്രട്ടറി പ്രേംചന്ദിന്റെ നേതൃത്വത്തിലാണ് ജാഥ. രാജസ്ഥാനിലെ രണ്ടാംഘട്ട ജൻ ആക്രോശ് ജാഥയിലും വൻ ജനപങ്കാളിത്തമാണ്. ബിഹാറിലെ അഞ്ച് ജാഥകളെയും സ്വീകരിക്കാൻ നിരവധി പേർ കേന്ദ്രങ്ങളിലെത്തുന്നു. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ജാഥ പുരോഗമിക്കുന്നു.










0 comments