Deshabhimani

print edition കോടതിസമക്ഷം ‘ഇന്ത്യ’

M A Baby

ഇന്ത്യ കൂട്ടായ്മ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ച് മണ്ഡി ഹൗസിൽവച്ച് തടഞ്ഞപ്പോൾ ജനങ്ങളെ അഭിവാദ്യംചെയ്യാൻ സിപിഐ എം ജനറൽ സെക്രട്ടറി 
എം എ ബേബി ബസ്സിൽനിന്ന് ഇറങ്ങുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമീപം. ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Oct 13, 2026, 01:26 AM | 1 min read

ന്യൂഡൽഹി: വോട്ടവകാശം എസ്‌ഐആറിലൂടെ കവരുന്ന തെരഞ്ഞെടുപ്പ്‌ കമീഷനെതിരെ ഇന്ത്യ കൂട്ടായ്മ സുപ്രീംകോടതിയിൽ ഹർജി നൽകി. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ, കമീഷണർമാരായ സുഖ്ബീർസിങ്‌ സന്ധു, വിവേക് ​​ജോഷി എന്നിവരെ പ്രതികളാക്കിയാണ്‌ ഹർജി നൽകിയത്‌.


ലോക്‌സഭ പ്രതിപക്ഷനേതാവ്‌ രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌, ആർജെഡി നേതാവ്‌ തേജസ്വി യാദവ്‌, ശിവസേന (യുബിടി) നേതാവ്‌ സഞ്ജയ്‌ റാവുത്ത്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി (എസ്‌പി) നേതാവ്‌ സുപ്രിയ സുലെ, ജെഎംഎം നേതാവ്‌ മഹ്‌വ മാഞ്ചി, മുസ്ലിംലീഗ്‌ നേതാവ്‌ ഇ ടി മുഹമ്മദ്‌ ബഷീർ എന്നിവരാണ്‌ ഹർജിക്കാർ.


സുപ്രീംകോടതിയിലേക്ക്‌ ഇന്ത്യ കൂട്ടായ്മ നടത്തിയ മാർച്ച്‌ അവസാനിച്ച ശേഷം വൈകിട്ട്‌ ഏഴോടെ നേതാക്കൾ രജിസ്‌ട്രിയിലെത്തി ഹർജി കൈമാറി. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിനെ നേരിട്ടുകണ്ട്‌ നിവേദനം നൽകാൻ സമയം ചോദിച്ചിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ടെന്നും തിങ്കളാഴ്‌ച തന്നെ ഹർജി നൽകാനും ചീഫ്‌ ജസ്റ്റിസ്‌ നിർദേശിച്ചു. ഇതനുസരിച്ചാണ്‌ പ്രതിപക്ഷം സംയുക്ത ഹർജി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home