Deshabhimani

ധനുഷ് ചിത്രം 'ഇഡ്ലി കടൈ'യുടെ സെറ്റിൽ തീപിടിത്തം

Fire Breaks Out Idly Kadai Movie Set
വെബ് ഡെസ്ക്

Published on Apr 20, 2025, 03:04 PM | 1 min read

ചെന്നൈ : ധനുഷിന്റെ പുതിയ ചിത്രം ഇഡ്ലി കടൈയുടെ സെറ്റിൽ തീപിടിത്തം. തേനിയിലെ അനുപ്പാപട്ടി വില്ലേജിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടാകുന്നതിനു മുമ്പു തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായാണ് വിവരം. ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും. നിത്യ മേനോൻ, രാജ്കിരൺ, സമുദ്രക്കനി എന്നിവരും ചിത്രത്തിലുണ്ട്.


തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സെറ്റ് ഭൂരിഭാ​ഗവും കത്തിനശിച്ചതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.





deshabhimani section

Related News

View More
0 comments
Sort by

Home