print edition രാജസ്ഥാനിൽ കർഷരെ തല്ലിച്ചതച്ച് പൊലീസ്

ന്യൂഡൽഹി
രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ എഥനോൾ ഫാക്‌ടറി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച കർഷകരെ തല്ലിച്ചതച്ച് പൊലീസ്. ജനപ്രതിനിധികൾ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. 40 കര്‍ഷകരെ അറസ്റ്റുചെയ്തു. ചണ്ഡിഗഡ് ആസ്ഥാനമായ കന്പനിയായ ഡ്യൂൺ എഥനോൾ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കുന്നത്.
ഹനുമാൻഗഡിലെ ടിബി താലൂക്കിന് മുന്നിലെ പ്രതിഷേധത്തില്‍ പതിനായിരത്തിലധികം കർഷരാണ് അണിനിരന്നത്. ഫാക്‌ടറി പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്ത് കടുത്ത വായുമലിനീകരണം ഉണ്ടാകുമെന്നതും കുടിവെള്ളം മലിനമാകുമെന്നതുമാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയായി.
കർഷകരെ ആക്രമിച്ച പൊലീസ് നടപടിയെ സംയുക്ത കിസാൻ മോർച്ച ശക്തമായി അപലപിച്ചു.











0 comments