ad
Deshabhimani

'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടു; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത

cyclone gujarat
വെബ് ഡെസ്ക്

Published on Oct 27, 2025, 03:30 PM | 1 min read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടു. അതിതീവ്ര ന്യുനമർദ്ദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി 'മോൻതാ' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. ചൊവ്വാഴാച ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നും അറിയിപ്പിൽ പറയുന്നു.


അറബികടലിൽ തീവ്ര ന്യുനമർദ്ദം


മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യും. ഇന്നും നാളെയും ഒറ്റപെട്ട അതി ശക്തമായ മഴക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home